വേനൽ മഴയിൽ ഉപ്പുതറയിൽ രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്ക്
വേനൽ മഴയിൽ ഉപ്പുതറയിൽ രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്ക്

ഇടുക്കി : ശക്തമായ മഴയിലും കാറ്റിലും ഉപ്പുതറയിൽ രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ഉപ്പുതറ മൂന്നാം ഡിവിഷൻ ആനപ്പള്ളത്ത് നെല്ലിക്കുന്നിൽ കാട്ടുരാജൻ, ശ്രീമംഗലത്ത് സുജാത എന്നിവരുടെ വീടിന്റെ മേക്കൂരകളാണ് തകർന്നത്. കാട്ടുരാജിന്റെ ഭാര്യ അന്നപാപ്പയ്ക്കാണ് പരിക്കേറ്റത്. സംഭവസമയം വീട്ടിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ അപകടം ഒഴിവായി . കൂടാതെ മേഖലയിൽ വലിയ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 3ഓടെയാണ് സംഭവം.
What's Your Reaction?






