കുമളി ലോവര്‍ ക്യാമ്പില്‍ 35 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
കുമളി ലോവര്‍ ക്യാമ്പില്‍ 35 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
ഇടുക്കി: ഒഡീഷയില്‍നിന്ന് കേരളത്തിലേക്ക് ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 35 കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കുമളിക്ക് സമീപം ലോവര്‍ ക്യാമ്പില്‍ പൊലീസ് പിടിയില്‍. മധുര കാമരാജപുരം സ്വദേശികളായ മുനിയസാമി, ബാലസുബ്രഹ്‌മണ്യന്‍, സെല്‍വി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്-കേരള അതിര്‍ത്തിയായ കുമളിക്ക് സമീപം തേനി ജില്ലയിലെ ലോവര്‍ ക്യാമ്പ് ചെക്ക്‌പോസ്റ്റിലാണ് സംഭവം. കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുമളി ലോവര്‍ ക്യാമ്പ് സിഐ സൂര്യ തിലങ്ക റാണിയുടെ നേതൃത്വത്തില്‍ പൊലീസ് ശക്തമായ വാഹന പരിശോധന നടത്തി വരികയായിരുന്നു. കമ്പം-കുമളി റോഡിലൂടെ എത്തിയ ആഡംബര കാര്‍ സംശയാസ്പദമായി കണ്ടതിനെതുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്തി പരിശോധന നടത്തി. വാഹനത്തിലുണ്ടായിരുന്നവര്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളില്‍നിന്ന് ആഡംബര കാര്‍, നാല് മൊബൈല്‍ ഫോണുകള്‍, 1.18 ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കുമളി പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലഹരി കടത്തല്‍ തടയാന്‍ പൊലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ടെങ്കിലും അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് കടത്ത് ശ്രമങ്ങള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
What's Your Reaction?