ഓപ്പറേഷന്‍ തൂഫാന്‍: വാളാര്‍ഡി എസ്റ്റേറ്റില്‍ കഞ്ചാവ് ചെടി കണ്ടെത്തി 

ഓപ്പറേഷന്‍ തൂഫാന്‍: വാളാര്‍ഡി എസ്റ്റേറ്റില്‍ കഞ്ചാവ് ചെടി കണ്ടെത്തി 

Jul 9, 2026 - 18:35
 0
ഓപ്പറേഷന്‍ തൂഫാന്‍: വാളാര്‍ഡി എസ്റ്റേറ്റില്‍ കഞ്ചാവ് ചെടി കണ്ടെത്തി 
This is the title of the web page

ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എസ്റ്റേറ്റ് ലയത്തിനോട് ചേര്‍ന്ന് നിന്നിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. മുന്‍ പഞ്ചായത്തംഗം നല്‍കിയ പരാതിയിലാണ് പൊലീസ് ഇടപെടല്‍. പച്ചപ്പ് നിറഞ്ഞ ഭാഗത്ത് വ്യത്യസ്തമായ ചെടി നില്‍ക്കുന്നത് മുന്‍ പഞ്ചായത്തംഗം കെ മാരിയപ്പന്‍ കാണുകയും ചെടിയുടെ ഫോട്ടോ എടുത്ത് ഗൂഗിളില്‍ പരിശോധിക്കുകയും ചെയ്തു. എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്നാണ് വളര്‍ന്നുനില്‍ക്കുന്നത് കഞ്ചാവ് ചെടിയാണെന്ന് മനസിലാകുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും ചെടി പിഴുതെടുക്കുകയും ചെയ്തു. ഏകദേശം 70 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് ഇവിടെ നിന്നും പിഴുതെടുത്തത്. എസ്റ്റേറ്റ് ലയത്തിന് 100 മീറ്റര്‍ അകലെയാണ് ചെടി കണ്ടെത്തിയത്. ഇവിടെ വേറെയും ചെടികള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധന നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow