അണക്കര ചക്കുപള്ളത്ത് കാട്ടുപന്നി ശല്യം രൂക്ഷം: കപ്പക്കൃഷി വ്യാപകമായി നശിപ്പിച്ചു

അണക്കര ചക്കുപള്ളത്ത് കാട്ടുപന്നി ശല്യം രൂക്ഷം: കപ്പക്കൃഷി വ്യാപകമായി നശിപ്പിച്ചു

Jul 10, 2026 - 10:36
 0
അണക്കര ചക്കുപള്ളത്ത് കാട്ടുപന്നി ശല്യം രൂക്ഷം: കപ്പക്കൃഷി വ്യാപകമായി നശിപ്പിച്ചു
This is the title of the web page

ഇടുക്കി: അണക്കര ചക്കുപള്ളത്ത് കാട്ടുപന്നി ശല്യം കര്‍ഷകര്‍ക്ക് ദുരിതമായി മാറുന്നു. കപ്പ അടക്കമുള്ള ഭക്ഷ്യവിളകളാണ് കൂട്ടമായി എത്തുന്ന കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നത്. കഴിഞ്ഞദിവസം വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുണ്ടായിരുന്ന അര ഏക്കറിലേറെ സ്ഥലത്തെ കപ്പക്കൃഷിയാണ് കാട്ടുപന്നികള്‍ ദിവസങ്ങള്‍കൊണ്ട് പൂര്‍ണമായും നശിപ്പിച്ചത്. ചക്കുപള്ളം ആറാംമൈല്‍ മറ്റപ്പറമ്പില്‍ ജോസഫിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ആറുമാസം വളര്‍ച്ചയെത്തിയ മികച്ച വിളവുണ്ടായിരുന്ന കപ്പയാണ് പൂര്‍ണമായും നശിപ്പിക്കപ്പെട്ട നിലയിലുള്ളത്. ഈ മേഖലയില്‍ കപ്പ, ചേമ്പ് അടക്കമുള്ള കിഴങ്ങുവിളകള്‍ കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാന്‍ കര്‍ഷകര്‍ക്കുതന്നെ അവകാശം നല്‍കുന്ന തരത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം കര്‍ഷകരുടെ ഭാഗത്തുനിന്ന് ശക്തമാവുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow