കാല്‍വരിമൗണ്ട് സ്വദേശി കുളത്തില്‍ മരിച്ചനിലയില്‍
കാല്‍വരിമൗണ്ട് സ്വദേശി കുളത്തില്‍ മരിച്ചനിലയില്‍

ഇടുക്കി: കാല്‍വരിമൗണ്ടില്‍ പുരയിടത്തിലെ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാല്‍വരിമൗണ്ട് താഴത്തുവീട്ടില്‍ രമേശ് ടി വി(37) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്. കാല്‍വരിമൗണ്ട് സ്വദേശിയുടെ പുരയിടത്തിലെ കുളം വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തങ്കമണി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.
What's Your Reaction?






