അയ്യപ്പന്‍കോവില്‍ ചേമ്പളം എസ്.ടി നഗര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

അയ്യപ്പന്‍കോവില്‍ ചേമ്പളം എസ്.ടി നഗര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Jan 26, 2025 - 00:10
 0
അയ്യപ്പന്‍കോവില്‍ ചേമ്പളം എസ്.ടി നഗര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചേമ്പളം നഗറിലെ കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്  ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന നന്ദകുമാര്‍ അനുവദിച്ച 4 ലക്ഷംരൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ഭരണസമിതി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിച്ചത്. ചേമ്പളം മേഖലയിലെ 6 എസ്. ടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ സേവനം ലഭിക്കുന്നത്. പരിപാടിയില്‍ വൈസ് പ്രസിഡന്റ്് മനു കെ ജോണ്‍, പഞ്ചായത്തംഗം ഷൈമോള്‍ രാജന്‍, ഊര് മൂപ്പന്‍ ഇലവുങ്കല്‍ രവി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow