രാജകുമാരിയില്‍ കാട്ടുപന്നി കൂട്ടം 1 ഏക്കര്‍ നെല്‍കൃഷി നശിപ്പിച്ചു
രാജകുമാരിയില്‍ കാട്ടുപന്നി കൂട്ടം 1 ഏക്കര്‍ നെല്‍കൃഷി നശിപ്പിച്ചു

ഇടുക്കി: രാജകുമാരിയില്‍ കാട്ടുപന്നി കൂട്ടം നെല്‍ കൃഷി നശിച്ചു. വെള്ളിയാഴ്ചയാണ് മഞ്ഞക്കുഴി പാട ശേഖരത്തില്‍ കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത്. 6 കര്‍ഷകരുടെ കൂട്ടായ്മയില്‍ ഒരേക്കര്‍ സ്ഥലത്ത് ഇറക്കിയ കൃഷി പൂര്‍ണമായും നശിപ്പിച്ചു. ഏതാനും നാളുകളായി മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാജകുമാരിയിലെ പ്രധാന പാട ശേഖരമായ മഞ്ഞകുഴിയില്‍ മുമ്പ് ഏക്കറുക്കണക്കിന് ഭൂമിയില്‍ നെല്‍കൃഷി ഉണ്ടായിരുന്നു. വിവിധ പ്രതിസന്ധികള്‍ മൂലം പലരും കൃഷി ഉപേക്ഷിച്ചു. നിലവില്‍ കുറച്ച് കര്‍ഷകര്‍ മാത്രമാണ് പാരമ്പരാഗത കൃഷിയെ നിലനിര്‍ത്തുന്നതിനായി നെല്‍കൃഷി തുടരുന്നത്. മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ക്ഷുദ്ര ജീവികളെ ഉന്മൂലനം ചെയ്യുന്നതിനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.
What's Your Reaction?






