32 വര്‍ഷത്തെ സേവനം: ആശുപത്രിയിലെത്തി എസ്‌ഐ അശോകന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍
32 വര്‍ഷത്തെ സേവനം: ആശുപത്രിയിലെത്തി എസ്‌ഐ അശോകന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍

ഇടുക്കി: 32 വര്‍ഷത്തെ സേവനത്തിനുശേഷം പൊലീസില്‍ നിന്ന് വിരമിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ കെ അശോകന് യാത്രയയപ്പ് നല്‍കി. അശോകന്റെ ഭാര്യ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് സ്‌ട്രോക്ക് വന്നതിനെതുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്കായാണ് ഒരു വര്‍ഷം ബാക്കി നില്‍ക്കേ സ്വയം സര്‍വീസില്‍ നിന്ന് പിരിയുന്ന എസ്‌ഐക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വണ്ടന്‍മേട് പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ അമൃത ആശുപത്രിയിലെത്തി അശോകന്‍ സാറിന് യാത്രയയപ്പും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌നേഹാദരവും നല്‍കിയത്. ഐപിഎസ്എച്ച്ഒ ഷൈന്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, എഎസ്‌ഐ ജെയിംസ്, ഉദ്യോഗസ്ഥരായ ഷിജോ കെ ടി, അഭിലാഷ് ആര്‍, ജെയിമോന്‍, പ്രശാന്ത് കെ മാത്യു, ബൈജു ആര്‍, അരുണ്‍ ആര്‍ നായര്‍, ബിനു കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






