എകെപിഎ കട്ടപ്പനയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
എകെപിഎ കട്ടപ്പനയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

ഇടുക്കി: ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഷിബു വിസ്മയ അധ്യക്ഷനായി. എസ്‌ഐ കെ വി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വിമുക്തി നോഡല്‍ ഓഫീസര്‍ സാബു മോന്‍, എകെപിഎ ജില്ലാ പ്രസിഡന്റ് സെബാന്‍ ആതിര, ട്രഷറര്‍ ബിജോ മങ്ങാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ടൗണിലെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ എത്തിച്ചു നല്‍കി. കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, എകെപിഎ മേഖല പ്രസിഡന്റ് മാത്തുക്കുട്ടി പവ്വത്ത്, ട്രഷറര്‍ ജോസഫ് ജോണ്‍, യൂണിറ്റ് നിരീക്ഷകന്‍ വിനോദ് ടി പി , രാജേഷ് ഗാമീസ് ,ജിലീഷ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






