ഇ ലേലത്തില്‍ വിറ്റത് 15.5 ലക്ഷം രൂപയുടെ ചന്ദനതൈലം
ഇ ലേലത്തില്‍ വിറ്റത് 15.5 ലക്ഷം രൂപയുടെ ചന്ദനതൈലം

ഇടുക്കി: വനം വകുപ്പിന്റെ ഇ ലേലത്തില്‍ 15.5 ലക്ഷം രൂപയുടെ ചന്ദനത്തൈലം വിറ്റഴിച്ചു. തിരുവനന്തപുരത്തെ കേരള ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഒരുകിലോ തൈലം 2,50, 500 രൂപ നിരക്കില്‍ അഞ്ചുകിലോ വാങ്ങിയത്. 12,52,500 രൂപയാണ് ലേലതുകയെങ്കിലും നികുതിയടക്കം കമ്പനി 15,51,848 രൂപ വനം വകുപ്പില്‍ അടക്കണം. 25 കിലോ തൈലമാണ് ലേലത്തില്‍ വച്ചിരുന്നത്.
What's Your Reaction?






