മുസ്ലീം ലീഗ് വണ്ടിപ്പെരിയാറില്‍ പ്രതിഷേധസംഗമം നടത്തി
മുസ്ലീം ലീഗ് വണ്ടിപ്പെരിയാറില്‍ പ്രതിഷേധസംഗമം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ പ്രതിഷേധസംഗമം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലിം, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീര്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ജാഫര്‍, വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബീമ അനസ്, മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എ മുഹമ്മദ് ഷാജി, ജില്ലാ കമ്മിറ്റി അംഗം ടി എച്ച് അബ്ദുല്‍ സമദ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ പി കെ ഫൈസല്‍, പി എന്‍ അബ്ദുല്‍ അസീസ്, റഫീഖ് മണിമല, മുഹമ്മദ് മൗലവി, അഡ്വ. നഫീസ, ഷീന പടിഞ്ഞാറ്റേക്കര തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചുരക്കുളംകവലയില്‍ നിന്ന് പ്രതിഷേധ റാലിയും നടത്തി. നേതാക്കള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.
What's Your Reaction?






