കഞ്ചാവുമായി ബഥേല്‍ സ്വദേശി അറസ്റ്റില്‍: പുരയിടത്തില്‍ 2 കഞ്ചാവ് ചെടികള്‍
കഞ്ചാവുമായി ബഥേല്‍ സ്വദേശി അറസ്റ്റില്‍: പുരയിടത്തില്‍ 2 കഞ്ചാവ് ചെടികള്‍
ഇടുക്കി: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം കഞ്ചാവും പുരയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളുമായി മധ്യവയസ്‌കന്‍ പിടിയില്‍. വാത്തിക്കുടി ബഥേല്‍ ആലുങ്കല്‍ കുര്യാക്കോസിനെയാണ് മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായുള്ള വിവരത്തെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി പരിശോധന നടത്തിയത്. പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ മാസങ്ങള്‍ വളര്‍ച്ചയെത്തിയ ചെടികള്‍ കണ്ടെത്തിയത്. കുര്യാക്കോസ് നട്ടുവളര്‍ത്തി പരിപാലിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുരിക്കാശ്ശേരി എസ്എച്ച്ഒ കെ എം സന്തോഷും സംഘവുമാണ് പരിശോധന നടത്തിയത്.
What's Your Reaction?