ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം 27,28 തീയതികളിൽ
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം 27,28 തീയതികളിൽ
ഇടുക്കി: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിന്റെ 15-ാമത് വാർഷികാഘോഷം 27, 28 തീയതികളിൽ നടക്കും. കിഡ്സ് ഫെസ്റ്റ് 27ന് രാവിലെ 9.30 ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് രജനി കെ എ ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡൻ്റ് ഷൈൻ ജോസഫ് അധ്യക്ഷനാകും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. 28ന് വൈകിട്ട് 4ന് സ്കൂൾ വാർഷികാഘോഷം കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനംചെയ്യും. ഷൈൻ ജോസഫ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി മുഖ്യ പ്രഭാഷണം നടത്തും. എഴുത്തുകാരിയും നോവലിസ്റ്റുമായ എസ് പുഷ്പമ്മയെ അനുമോദിക്കും. ഹെഡ്മിസ്ട്രസ് സുനിതാറാണി ടി എസ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിക്കും. കലാ കായിക ശാസ്ത്ര സാങ്കേതിക മേളകളിൽ വിജയികളായ വിദ്യാർഥികളെ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ, ബ്ലോക്ക് പഞ്ചായത്തംഗം സ്‌റ്റെഫി ബിനു എന്നിവർ അനുമോദിക്കും. പാഠ്യരംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികൾക്ക് കട്ടപ്പന ഡിഇഒ ആൻസൻ ജോസഫ് ഉപഹാരം സമ്മാനിക്കും. സേവനത്തിൽനിന്ന് വിരമിക്കുന്ന അധ്യാപകരായ ജിജി ബെൻ, സുബി ജോർജ് എന്നിവർക്ക് കട്ടപ്പന എഇഒ രാജശേഖരൻ ചെല്ലയ്യ ഉപഹാരം കൈമാറും. ഇരട്ടയാർ പഞ്ചായത്തംഗങ്ങളായ റോസമ്മ മാത്യു, ടി കെ അപ്പുകുട്ടൻ, സീനിയർ അസിസ്റ്റൻ്റ് ഉഷ കെ എസ്, എസ്എംസി ചെയർമാൻ അജയൻ എൻ ആർ, പിടിഎ വൈസ് പ്രസിഡന്റ് സജിദാസ് മോഹൻ, എസ്എംഡിസി ചെയർമാൻ പി ബി ഷാജി, എംപിടിഎ പ്രസിഡൻ്റ് ആതിര ഷിനോയ്, സ്റ്റാഫ് സെക്രട്ടറി അമ്പിളി പി ബി, എസ്എംസി വൈസ് ചെയർമാൻ രാജീവ് വാസു, ബിപിസി കെ ആർ ഷാജിമോൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ. വാർത്താസമ്മേളനത്തിൽ സുനിതാറാണി ടി എസ്, ഉഷ കെ എസ്, അമ്പിളി പി ബി, ബിനീഷ് ജേക്കബ്, സജിദാസ് മോഹൻ, അനീഷ് ജോർജ്, അജിംസ് ഖാസിം, രാജീവ് വാസു എന്നിവർ പങ്കെടുത്തു.
What's Your Reaction?