വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ 23,24,25 തീയതികളിൽ
വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ 23,24,25 തീയതികളിൽ
ഇടുക്കി : വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 23,24,25 തീയതികളിൽ നടക്കും. 23ന് വൈകിട്ട് 4.15ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഇടുക്കി രൂപതാ മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. 24ന് വൈകിച്ച് 4ന് ലദീഞ്ഞ്. തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. കുര്യന്‍ പുത്തന്‍പുര മുഖ്യകാര്‍മികത്വം വഹിക്കും. മെല്‍ബണ്‍ രൂപതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യു അരീപ്ലാക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കട്ടപ്പന ടൗണിലേയ്ക്ക് പ്രദക്ഷിണം. ദിവ്യകാരുണ്യ ആശീര്‍വാദം, വാദ്യമേളങ്ങള്‍. 25ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന. 8ന് വാഹന വെഞ്ചിരിപ്പ്.
What's Your Reaction?