മേരിഗിരി സെന്റ് മേരീസ് പള്ളി സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു

മേരിഗിരി സെന്റ് മേരീസ് പള്ളി സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു

Feb 2, 2026 - 10:41
 0
മേരിഗിരി സെന്റ് മേരീസ് പള്ളി സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
This is the title of the web page

ഇടുക്കി: മേരിഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷിച്ചു. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ റവ. ഡോ. യൂഹാനോന്‍ മോര്‍ തിയോഡോഷ്യസ് സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. ഇടവക സ്ഥാപക വികാരി ഫാ. രാജു തോട്ടത്തില്‍, പള്ളി നിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ച ജോസഫ് പുതിയത്ത്, ശിവദാസ് കുരികിലംകുന്നില്‍, പുതിയ ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവരെ ആദരിച്ചു.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, പഞ്ചായത്തംഗം അഭിലാഷ് പാലക്കാട്ടുകുന്നേല്‍, കാമാക്ഷി പഞ്ചായത്തംഗം റെജി മുക്കാട്ട്, വികാരി ഫാ. ഷെബിന്‍ ഇടത്തുംപടിക്കല്‍, സിസ്റ്റര്‍ ലൂസി തുടങ്ങിയവര്‍ സംസാരിച്ചു. ഫാ. ക്രിസ്റ്റി ഇളമത, സോജി പടിഞ്ഞാറേക്കര, സിജോ കണിയാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow