വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം നടത്തി
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം നടത്തി
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഓര്‍മക്കൂട്' എന്ന പേരില്‍ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം നടത്തി. ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. പൂര്‍വ അധ്യാപകരെയും യുപി ആരംഭിച്ചപ്പോള്‍ ആദ്യ അഡ്മിഷന്‍ ലഭിച്ച ലില്ലിക്കുട്ടി ജോര്‍ജിനെയും പൂര്‍വ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍ അധ്യക്ഷനായി. പൂര്‍വ വിദ്യാര്‍ഥിയും നഗരസഭാ കൗണ്‍സിലറുമായ കെ പി സുമോദ്, ഷാജി മാത്യു പാലത്തിനാല്‍, പ്രശാന്ത് പാമ്പാടി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ ബിജോ കളത്തൂര്‍, നൈസ് പാറപ്പുറം, ജോണ്‍ കെ വി, ജോസ് ഇലപ്പള്ളി, ജോസ് വേഴപ്പറമ്പില്‍, അധ്യാപകരായ അനീഷ് ആനന്ദ്, വിനു മാത്യു, ജെറി ഒ എ, ജോയ്‌സ് തോമസ്, അനൂപ് മത്തായി, റാണി മാത്യു, ജിഷ പി മാണി, ഷൈനി ബേബി, സി ടോംസി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?