ചക്കുപള്ളം ആറാം മൈലിലെ പഞ്ചായത്ത് കിണര്‍ അപകടാവസ്ഥയില്‍
ചക്കുപള്ളം ആറാം മൈലിലെ പഞ്ചായത്ത് കിണര്‍ അപകടാവസ്ഥയില്‍
ഇടുക്കി: ചക്കുപള്ളം ആറാംമൈലില്‍ പഞ്ചായത്ത് കിണറിന്റെ ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയില്‍. 40 വര്‍ഷത്തിലേറെ പഴക്കമുള്ള കിണറില്‍ വേനല്‍ക്കാലത്തും വെള്ളം ലഭിക്കുന്നത് പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. 50ലേറെ കുടുംബങ്ങളാണ് ഇതില്‍നിന്ന് കുടിവെള്ളം എടുക്കുന്നത്. കിണറിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള അടി ഭാഗത്താണ് ഇപ്പോള്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. വലിയ മഴ പെയ്യുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലും നിന്നുള്ള മഴവെള്ളം ഈ കുഴിയിലേക്ക് പതിച്ചാല്‍ കിണര്‍ പൂര്‍ണമായും ഇടിഞ്ഞുപോകുന്ന സ്ഥിതിയുണ്ടാകും. എത്രയും കിണര്‍ സുരക്ഷിതമാക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?