കൊച്ചി മേയര്‍ മിനിമോള്‍ രാജിവയ്ക്കണം: എഎപി 

കൊച്ചി മേയര്‍ മിനിമോള്‍ രാജിവയ്ക്കണം: എഎപി 

Apr 15, 2026 - 09:55
 0
കൊച്ചി മേയര്‍ മിനിമോള്‍ രാജിവയ്ക്കണം: എഎപി 
This is the title of the web page

ഇടുക്കി: അഴിമതി ആരോപണത്തിന് വിധേയയായ കൊച്ചി മേയര്‍ മിനിമോള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മോനസ് മോത ഉദ്ഘാടനം ചെയ്തു. അഴിമതി പണം തിരിച്ചേല്‍പ്പിച്ചാല്‍ ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനിലെ ഭരണം ഇടതുപക്ഷത്തുനിന്ന് വലതുപക്ഷത്തിലേക്ക് മാറിയെന്നത് ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റി എന്നതുപോലെ മാത്രമാണെന്ന ജില്ലാ വൈസ് പ്രസിഡന്റ് ബിജു പി തോമസ് പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും മേയര്‍ രാജി വയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും പാര്‍ട്ടി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ പറഞ്ഞു. സംസ്ഥാന ഓഫീസ് സെക്രട്ടറി ജോസഫ് സേവ്യര്‍, ജില്ലാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ജോണ്‍, ട്രഷറര്‍ തോമസ് പോള്‍,  സെക്രട്ടറി ഇന്‍ ചാര്‍ജ് സുനില്‍ തമ്പി , വനിതാ വിങ് പ്രസിഡന്റ് റെജി ജോര്‍ജ്, മണ്ഡലം പ്രസിഡന്റുമാരായ കെ എം പീറ്റര്‍, വിജോയി പുളിക്കല്‍, ജെറാള്‍ഡ്, ബേബി തെക്കേടം, അബുബക്കര്‍, നജീബ് ഹൈദ്രോസ്, ഘോഷിന്‍ കോശി, പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow