ഇരട്ടയാര്‍ മഠത്തില്‍പടി-ആണ്ടുകുന്നേല്‍പടി, തകടിയേല്‍പടി- വിരുത്തിയേല്‍പ്പടി റോഡുകള്‍ തുറന്നു
ഇരട്ടയാര്‍ മഠത്തില്‍പടി-ആണ്ടുകുന്നേല്‍പടി, തകടിയേല്‍പടി- വിരുത്തിയേല്‍പ്പടി റോഡുകള്‍ തുറന്നു
ഇടുക്കി: ഇരട്ടയാര്‍ പള്ളിക്കാനം മഠത്തില്‍പടി-ആണ്ടുകുന്നേല്‍പടി റോഡിന്റെയും തകടിയേല്‍പടി- വിരുത്തിയേല്‍പ്പടി റോഡിന്റെയും ഉദ്ഘാടനം നടന്നു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയിലും ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലും റോഡ് വികസനം ഉള്‍പ്പെടെയുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്തംഗം ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗ്രാം ബാങ്ക് പ്രസിഡന്റ് ജോയി ജോര്‍ജ് സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം പി വി ഷാജി, സിപിഐഎം ചെമ്പകപ്പാറ ലോക്കല്‍ സെക്രട്ടറി സണ്ണി ജോസഫ്, മിനി പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?