കിസാന്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിങ് പള്ളിക്കാനം സ്‌കൂളില്‍ മരത്തൈ നട്ടു
കിസാന്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിങ് പള്ളിക്കാനം സ്‌കൂളില്‍ മരത്തൈ നട്ടു

ഇടുക്കി: കിസാന്‍ സര്‍വീസ് സൊസൈറ്റി(കെഎസ്എസ്) യൂത്ത് വിങ് ഇരട്ടയാര്‍ നാലുമുക്ക് യൂണിറ്റ് ചെമ്പകപ്പാറ പള്ളിക്കാനം സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളില്‍ മരത്തൈകള്‍ നട്ടു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ യൂത്ത് അഫയേഴ്‌സ് മിനിസ്ട്രിയുമായി ചേര്‍ന്നാണ് അമ്മയുടെ പേരില്‍ ഒരുമരം പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളില്‍ പ്രകൃതി സംരക്ഷണത്തിന്റെ അവബോധം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂള്‍ വളപ്പില്‍ വിവിധതരം മരത്തൈകള്‍ നട്ടു. പ്രഥമാധ്യാപിക ജയ തോമസ്, പള്ളിക്കാനം പള്ളി വികാരി ഫാ. ജോര്‍ജ് തുമ്പനിരപ്പില്‍, സിസ്റ്റര്‍ ആന്‍ ഗ്രേസ്, കെഎസ്എസ് രക്ഷാധികാരി ചാക്കോ ഐസക്, പിടിഎ പ്രസിഡന്റ് സോജി ചാക്കോ, സജി ജോസഫ്, ജോബി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, കെഎസ്എസ് യൂത്ത് വിങ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






