എല്‍പിഎസ്ടി ഒന്നാം റാങ്ക് ജേതാവ് ദേവിക ബി നായര്‍ക്ക് കട്ടപ്പന ട്രൈബല്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി
എല്‍പിഎസ്ടി ഒന്നാം റാങ്ക് ജേതാവ് ദേവിക ബി നായര്‍ക്ക് കട്ടപ്പന ട്രൈബല്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി

ഇടുക്കി: ജില്ലയില്‍ എല്‍പിഎസ്ടി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദേവിക ബി നായര്‍ക്ക് കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ സ്വീകരണം നല്‍കി. ഹെഡ്മിസ്ട്രസ് സിന്ധു പി.ഡി. അധ്യക്ഷയായി. അധ്യാപകര്‍ ഉപഹാരം സമ്മാനിച്ചു. പഠനരീതികളെക്കുറിച്ച് ദേവിക വിദ്യാര്‍ഥികളുമായി സംവദിച്ചു.മലയാളം അധ്യാപിക ഗീത ആര്‍ പിള്ളയുടെ മകളുമാണ്. സീനിയര്‍ അധ്യാപകന്‍ സിബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി സാലിമോള്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






