പെരിഞ്ചാംകുട്ടി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി
പെരിഞ്ചാംകുട്ടി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് പെരിഞ്ചാംകുട്ടി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ചെങ്ങറ ഭൂസമര നായകന്‍ എസ് രാജീവ് ഉദ്ഘാടനം ചെയ്തു. പെരിഞ്ചാംകുട്ടി പ്ലാന്റേഷനില്‍ കുടില്‍കെട്ടിയ അര്‍ഹരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമിപതിച്ച് നല്‍കുമെന്ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റവന്യു മന്ത്രി ഉള്‍പ്പെടെ ആദിവാസികളുമായി നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനം കഴിഞ്ഞ എട്ടുവര്‍ഷമായി നടപ്പിലാക്കില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ചെറുതോണി ടൗണില്‍ നടന്ന യോഗത്തിനുശേഷം മന്ത്രിയുടെ ഓഫീസ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. പലതവണ കലക്ടറെ ഇക്കാര്യത്തിനായി സമീപിച്ചെന്നും ജില്ലയില്‍നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലന്നും സമരസമിതി രക്ഷാധികാരി ജോസ് ചാണ്ടി പറഞ്ഞു. സമരസമിതി നേതാക്കളായ എം ബി രാജശേഖരന്‍, പി എന്‍ മോസസ്, എ കെ കൃഷ്ണന്‍, ടി ജെ പീറ്റര്‍, എലിസബത്ത് മാമന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?