കല്ലാറിലെ കുന്നിന്‍ മുകളിലൊരു പ്രാകൃതം: 70-ാം വയസിലും പ്രകൃതിയെ സ്‌നേഹിക്കുന്ന സുധാകരന്‍ നായര്‍ 

കല്ലാറിലെ കുന്നിന്‍ മുകളിലൊരു പ്രാകൃതം: 70-ാം വയസിലും പ്രകൃതിയെ സ്‌നേഹിക്കുന്ന സുധാകരന്‍ നായര്‍ 

Aug 19, 2026 - 17:54
 0
കല്ലാറിലെ കുന്നിന്‍ മുകളിലൊരു പ്രാകൃതം: 70-ാം വയസിലും പ്രകൃതിയെ സ്‌നേഹിക്കുന്ന സുധാകരന്‍ നായര്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം കല്ലാറില്‍, പ്രകൃതിയുടെ മടിത്തട്ടില്‍ വേറിട്ട ജീവിതം നയിക്കുന്ന ഒരു എഴുപത് കാരനുണ്ട്.  'പ്രാകൃതം' എന്ന് പേരിട്ടിരിക്കുന്ന തന്റെ കുന്നിന്‍മുകളിലെ വീടും 65 സെന്റ് സ്ഥലവുമായി കഴിയുന്ന സുധാകരന്‍ നായര്‍. ലളിതമായ ജീവിതശൈലിയും പ്രകൃതിസ്‌നേഹവുമാണ് സുധാകരന്‍ നായരുടെ മുഖമുദ്ര. വിവിധ ഇനം മരങ്ങളും മുന്നൂറ്റിയമ്പതോളം പഴവര്‍ഗച്ചെടികളുമാണ് അദ്ദേഹം നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നത്.  പ്രകൃതിയെ തൊട്ടറിഞ്ഞ് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു മാതൃകയാണ് ഈ പച്ചത്തുരുത്ത്. കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് സുധാകരന്‍ നായര്‍ തന്റെ ജീവിതശൈലിയില്‍ വലിയൊരു മാറ്റം വരുത്തുന്നത്. ഔദ്യോഗിക ജീവിതത്തിനുശേഷം ഇന്ത്യയിലുടനീളം യാത്ര ചെയ്ത അദ്ദേഹം വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും പ്രകൃതിദൃശ്യങ്ങളെയും അടുത്തു കണ്ടറിഞ്ഞു. കല്ലാര്‍ പട്ടം കോളനിയില്‍ ജനിച്ചുവളര്‍ന്ന ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ആറന്മുള ആറാട്ടുപുഴയിലാണ് താമസിക്കുന്നത്. എന്നാല്‍  പ്രകൃതിയോടുള്ള ആഴത്തിലുള്ള സ്‌നേഹം കൊണ്ട്  കല്ലാര്‍ മലമുകളില്‍ താന്‍ നിര്‍മിച്ച പാര്‍പ്പിടത്തില്‍ വര്‍ഷത്തിലധികവും ഇദ്ദേഹം താമസിക്കുന്നു. മുപ്പതോളം ഞാവല്‍ മരങ്ങള്‍ ഈ കൃഷിയിടത്തിലുണ്ട്. പക്ഷികളാണ് ഇവിടുത്തെ പഴങ്ങളുടെ വിളവെടുപ്പുകാര്‍. നിരവധി കിഴങ്ങുവര്‍ഗങ്ങളും അപൂര്‍വങ്ങളായ ഔഷധച്ചെടികളും ഇവിടെയുണ്ട്. വിരമിക്കല്‍ ജീവിതം വിരസമാക്കാതെ കാര്‍ഷികജോലികളിലും പുസ്തകവായനയിലുമാണ് അദ്ദേഹം ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്. മണ്ണില്‍ അധ്വാനിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയും പുസ്തകങ്ങളില്‍ നിന്നുള്ള അറിവും ചേരുമ്പോള്‍ തന്റെ ജീവിതം പൂര്‍ണമാകുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വാണിജ്യലാഭങ്ങള്‍ക്കപ്പുറം പ്രകൃതിയെ അതേപടി നിലനിര്‍ത്താനും വരുംതലമുറയ്ക്ക് പച്ചപ്പിന്റെ പ്രാധാന്യം കാണിച്ചുകൊടുക്കാനുമുള്ള ഇദ്ദേഹത്തിന്റെ ശ്രമം ഏറെ പ്രശംസനീയമാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow