ആറാംമൈല്‍ പാണ്ടിക്കുഴി സെന്റ് ജോസഫ് കുരിശടി വെഞ്ചിരിപ്പ് നടന്നു  

ആറാംമൈല്‍ പാണ്ടിക്കുഴി സെന്റ് ജോസഫ് കുരിശടി വെഞ്ചിരിപ്പ് നടന്നു  

Jun 15, 2026 - 11:06
 0
ആറാംമൈല്‍ പാണ്ടിക്കുഴി സെന്റ് ജോസഫ് കുരിശടി വെഞ്ചിരിപ്പ് നടന്നു  
This is the title of the web page

ഇടുക്കി: ചക്കുപള്ളം ആറാംമൈല്‍ കര്‍മല മാതാ പള്ളിയുടെ കീഴിലുള്ള പാണ്ടിക്കുഴി സെന്റ് ജോസഫ് കുരിശടിയുടെ വെഞ്ചിരിപ്പ് കര്‍മം നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിച്ചു. ചക്കുപള്ളം കര്‍മല മാതാ പള്ളിയുടെ കീഴില്‍ വലിയപാറ പാണ്ടിക്കുഴിയിലുണ്ടായിരുന്ന കുരിശിന്‍തൊട്ടി നവീകരിച്ചാണ് സെന്റ് ജോസഫ് കുരിശുപള്ളി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇടവക വികാരി ഫാ. ജോസ് വലിയമറ്റം, അണക്കര സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജേക്കബ് പീടികയില്‍, ഫാ. ബിജു മണ്ണാംപറമ്പില്‍ സിഎംഐ, ഫാ. ജോസ് ആന്റണി വൊസാര്‍ഡ്,  ഫാ. ജോബി മംഗലത്ത്കരോട്ട്, ഫാ. ജോസ് ആനിത്തോട്ടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുരിശുപള്ളിയുടെ നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കിയ മാനുവല്‍ മാടപ്പള്ളിമറ്റം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ എന്നിവരെ അനുമോദിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow