വന്യജീവി ആക്രമണം: ജില്ലയില്‍ സര്‍വക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് സി വി വര്‍ഗീസ് 

വന്യജീവി ആക്രമണം: ജില്ലയില്‍ സര്‍വക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് സി വി വര്‍ഗീസ് 

Jun 15, 2026 - 10:56
Jun 15, 2026 - 10:57
 0
വന്യജീവി ആക്രമണം: ജില്ലയില്‍ സര്‍വക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് സി വി വര്‍ഗീസ് 
This is the title of the web page

ഇടുക്കി: ജില്ലയില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിപ്പതാലില്‍ കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന ചേലച്ചുവിട്ടില്‍ ബേബി, പത്രോസ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സി വി വര്‍ഗീസ്. വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണ് ചുരുളിപ്പതാല്‍ പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടാകാന്‍ കാരണമായത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷം മുമ്പ് കൃഷി ഭൂമിയിലേക്ക് ഇറക്കി വനം വകുപ്പ് ജണ്ട സ്ഥാപിച്ചതോടെ കൃഷിഭൂമി വനമായി മാറിയതോടെയാണ് അതിനോട് ചേര്‍ന്നുള്ള വീടുകളില്‍ കാട്ടാന ആക്രമണമുണ്ടായത്. മേഖലയില്‍ മൂന്നുവര്‍ഷമായി സ്ഥിരമായി കാട്ടാന ആക്രമണം ഉണ്ടാകുന്നതായി വീട്ടുകാര്‍ പറഞ്ഞു. 1982മുതല്‍ താമസിച്ചുവരുന്നവരുടെ വീടുകളാണ് കാട്ടാന ആക്രമണത്തില്‍ തകര്‍ന്നത്. കൃഷിപ്രദേശവും തകര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ പട്ടയം നല്‍കി ജനങ്ങള്‍ താമസിച്ചുവരുന്ന പ്രദേശത്താണ് വനംവകുപ്പിന്റെ അതിക്രമം ഉണ്ടായിട്ടുള്ളത്. വനം വകുപ്പ് ക്ഷണിച്ചുവരുത്തിയ അപകടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് സി വി വര്‍ഗീസ് പറഞ്ഞു. 
വീടും കൃഷിയും നഷ്ടപ്പെട്ട ഇവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വീട് താമസയോഗ്യമല്ലാതായ സാഹചര്യത്തില്‍ ഇവരെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം തടയാനായി മുന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്ന ആര്‍ആര്‍ടി സംഘത്തെ പിന്‍വലിക്കുകയും ചില സ്ഥലങ്ങളില്‍ എണ്ണം കുറയ്ക്കുകയും ചെയ്തത് അപകടം വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്. അനുദിനം വന്യജീവി ആക്രമണം  ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സത്യര നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും അഭിപ്രായം സ്വരൂപിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി വി വര്‍ഗീസ് ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് സിപിഐഎം നേതാക്കളായ ഇ ടി. ദിലീപ് മോഹന്‍ദാസ് സി.വി. വിജയകുമാര്‍, സന്ധ്യ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow