കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിന്റെ മൊഴികളില്‍ വൈരുധ്യം
കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിന്റെ മൊഴികളില്‍ വൈരുധ്യം

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിധീഷിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സംശയത്തില്‍ പൊലീസ്. സാഗര ജങ്ഷനിലെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന കാലിതൊഴുത്തില്‍ കുഞ്ഞിനെ കുഴിച്ചു മൂടിയെന്ന പ്രതി നിധീഷിന്റെ മൊഴിയില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനെതുടര്‍ന്ന് ഈ ഭാഗത്ത് നിന്ന് ഫോറന്‍സിക് സംഘം മണ്ണ് ശേഖരിച്ച് ഇന്നലെ രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. 2016ലാണ് കൊല്ലപ്പെട്ട വിജയനും,നിധീഷും ചേര്‍ന്ന് വിജയന്റെ മകളുടെ നാല് ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കുഞ്ഞിനെ കുഴിച്ചു മൂടിയത് തൊഴുത്തിലാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിച്ചതിന് ശേഷം നിധീഷ് ഈ മൊഴി മാറ്റി പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം കൊല്ലപ്പെട്ട വിജയന്‍ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പുറത്തെടുത്ത് കവറിലാക്കി എവിടേക്കോ കൊണ്ടുപോയെന്ന് പറഞ്ഞ് മലക്കം മറിഞ്ഞുവെന്നാണ് വിവരം. വീട്ടിലെ ഇന്നത്തെ പരിശോധനയില്‍ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
What's Your Reaction?






