രാജാക്കാട് ആയൂഷ് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററിന് എൻഎബിഎച്ച് അംഗീകാരം
രാജാക്കാട് ആയൂഷ് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററിന് എൻഎബിഎച്ച് അംഗീകാരം

ഇടുക്കി: രാജാക്കാട് ആയുർവ്വേദ ഡിസ്പെൻസറി ആയൂഷ് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിൽ നിന്നും മെഡിക്കൽ ഓഫീസറും,പഞ്ചായത്ത് അധികാരികളും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.രോഗിസൗഹൃദം, അടിസ്ഥാനവികസനം,ഔഷധ ഗുണമേന്മ,രോഗി സുരക്ഷ,അണുബാധ നിയന്ത്രണം ഉൾപ്പെടെയുള്ള സേവനങ്ങൾ വിലയിരുത്തിയാണ് ഡിസ്പെൻസറിക്ക് അംഗീകാരം നൽകിയത് . മെഡിക്കൽ ഓഫീസർ ഡോ.വി.എസ് നീനയുടെയും പഞ്ചായത്തിന്റെയും മേൽനോട്ടത്തിലാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം.
What's Your Reaction?






