എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി: കട്ടപ്പനയെ വികസിത നഗരമാക്കുമെന്ന് പ്രഖ്യാപനം

എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി: കട്ടപ്പനയെ വികസിത നഗരമാക്കുമെന്ന് പ്രഖ്യാപനം

Dec 7, 2025 - 13:54
 0
എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി: കട്ടപ്പനയെ വികസിത നഗരമാക്കുമെന്ന് പ്രഖ്യാപനം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയിലെ എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ കട്ടപ്പനയെ വികസിത നഗരമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയിലൂടെ 400 കോടി രൂപ അഞ്ചുവര്‍ഷം കൊണ്ട് ചെലവഴിക്കും. ഇതിലൂടെ കേരളത്തിലെ അറിയപ്പെടുന്ന സ്‌പൈസ് സിറ്റിയാക്കി മാറ്റാനാകും. പ്രധാന ടൂറിസം ഇടത്താവളമാക്കി മാറ്റും. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അര്‍ബന്‍ പിഎച്ച്‌സി വാഴവരയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വാഴവരയില്‍ തന്നെ ഇഎസ്‌ഐ ആശുപത്രിയും അനുവദിച്ചിട്ടുണ്ട്. 4 ജന്‍ഔഷധി സ്റ്റോറുകള്‍, 4 കോടിയുടെ പകല്‍വീട്, കുടിവെള്ള പദ്ധതി തുടങ്ങിയവ കട്ടപ്പനയ്ക്ക് ലഭിച്ചു. കല്യാണത്തണ്ട് ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം ലഭ്യമാക്കും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സനും രാജ്യസഭാംഗവുമായ പിടി ഉഷയുടെയും അത്‌ലറ്റിക് ഫെഡറേഷന്റെയും സഹായത്തോടെ കായിക പദ്ധതികളും നടപ്പാക്കും. തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്നും നേതാക്കള്‍ പറഞ്ഞു. സ്ഥാനാര്‍ഥിയും ബിജെപി ദേശീയ സമിതിയംഗവുമായ ശ്രീനഗരി രാജന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, പി എന്‍ പ്രസാദ്, എസ് ജി മനോജ്, സി എം മഹേഷ് കുമാര്‍, റോബിന്‍ രാജന്‍, തമ്പി മിറ്റത്താനി, പി ആര്‍ മനോജ് എന്നിവര്‍ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow