വാത്തിക്കുടി പഞ്ചായത്ത് തല കാലിത്തീറ്റ വിതരണം
വാത്തിക്കുടി പഞ്ചായത്ത് തല കാലിത്തീറ്റ വിതരണം

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച കാലിത്തീറ്റയുടെ വിതരണം മുരിക്കാശേരിയില്‍ നടന്നു. കാലിത്തീറ്റയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് നിര്‍വഹിച്ചു. പാലിന്റെ വിലകുറവ് മൂലവും കാലിത്തീറ്റയുടെ വില വര്‍ദ്ധനവുകൊണ്ടും ദുരിതം അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് സഹായം എന്ന നിലയിലാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ ധനസഹായ പദ്ധതി നടപ്പാക്കിയത്. 64 ലക്ഷം രൂപ നീക്കിവച്ചാണ് ഇടുക്കി ബ്ലോക്കില്‍ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തത്. ക്ഷീര സംഘം പ്രസിഡന്റ്് സണ്ണി തെങ്ങുംപള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഷൈനി സജി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം തോമസ് ആരയത്തിനാല്‍, ക്ഷീരസംഘം സെക്രട്ടറി ജോമി ടോമി, ഭരണസമിതി അംഗങ്ങള്‍ ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?






