മൂന്നാര്‍ ഇക്കാനഗറില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം കാര്യക്ഷമമല്ല: കോണ്‍ഗ്രസ് പ്രതിഷേധം നടത്തി
മൂന്നാര്‍ ഇക്കാനഗറില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം കാര്യക്ഷമമല്ല: കോണ്‍ഗ്രസ് പ്രതിഷേധം നടത്തി

ഇടുക്കി: മൂന്നാര്‍ ഇക്കാനഗര്‍ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണവും കുടിവെള്ളം വിതരണവും കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രതിഷേധം നടത്തി. മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്റ് ജി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൃത്യമായി ഗ്യാസ് സിലിണ്ടര്‍ വിതരണം നടത്താതെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന നടപടിയാണ് ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. കൂടാതെ മേഖലയില്‍ ആവശ്യത്തിന് കുടിവെള്ളവും ലഭ്യമാകുന്നില്ലെന്ന പരാതിയുണ്ട്. വാര്‍ഡ് പ്രസിഡന്റ് സാം നേതൃത്വം നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ഡി കുമാര്‍, മൂന്നാര്‍ മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍, മഹാലക്ഷ്മി, പ്രഭു, നാഗരാജ്, റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






