ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയർ പൊട്ടി
ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയർ പൊട്ടി

ഇടുക്കി : കൊട്ടാരക്കര ദിണ്ടിഗൽ ദേശിയ പാതയിൽ ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ മുൻ ഭാഗത്തെ ടയർ പൊട്ടി. കോട്ടയം കുമളി റൂട്ടിൽ സർവ്വീസ് നടത്തുന്ന വ മുബാറക്ക് ബസിന്റെ ടയർ വലിയ ശബ്ദത്തോടു കൂടി പൊട്ടിയത് യാത്രക്കാരിൽ ഭീതി പരത്തി. ഡ്രൈ വറുടെ സമയോജിത ഇടപെടലിൽ ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. ടയർ മാറുന്നതിലെ താമസം കണക്കിലെടുത്ത് ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.
What's Your Reaction?






