മറയൂർ- ഉദുമൽപേട്ട റോഡിൽ ഓട്ടോ മറിഞ്ഞ് 5 വയസ്സുകാരി മരിച്ചു
മറയൂർ- ഉദുമൽപേട്ട റോഡിൽ ഓട്ടോ മറിഞ്ഞ് 5 വയസ്സുകാരി മരിച്ചു

ഇടുക്കി: മറയൂർ- ഉദുമൽപേട്ട റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് 5 വയസ്സുകാരി മരിച്ചു. മറയൂർ പട്ടം കോളനി പത്തുവീട്ടിൽ നിഖിൽ-ശാലിനി ദമ്പതികളുടെ മകൾ നധന്യയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ ചിന്നാർ എസ്.വളവിന് താഴെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങുംവഴിയാണ് ഓട്ടോ മറിഞ്ഞത്. കുട്ടിയുടെ മൃതദേഹം ഉദുമലൈ ഗവ. താലൂക്ക് ആശുപത്രിയിൽ.
What's Your Reaction?






