ദേവികുളം താലൂക്ക് ഹര്‍ത്താല്‍: അടിമാലി മേഖലയില്‍ പൂര്‍ണ്ണം
ദേവികുളം താലൂക്ക് ഹര്‍ത്താല്‍: അടിമാലി മേഖലയില്‍ പൂര്‍ണ്ണം

ഇടുക്കി: കൊച്ചി - ധനുഷ്‌കോടി നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതിയും യുഡിഎഫും ദേവികുളം താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടിമാലി മേഖലയില്‍ പൂര്‍ണ്ണം. പ്രതിഷേധ സൂചകമായി ദേശീയപാത സംരക്ഷണ സമിതി നേര്യമംഗലത്തേക്ക് നടത്തിയ ലോങ് മാര്‍ച്ച് കോതമംഗലം രൂപതാ വികാരി ജനറല്‍ ഫാ. ഡോ. പയസ് മലേകണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. അടിമാലിയിലടക്കം കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. ഓട്ടോ ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തി. ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ട വന്നതിനെതിരെ ഹൈറേഞ്ച് മേഖലയില്‍ വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേവികുളം താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്കെത്തുന്നതിനായി സ്വകാര്യ ബസ് സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു. നേര്യമംഗലം പാലത്തിനുസമീപം പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ പി എം ബേബി അധ്യക്ഷനായി. മുന്‍ എംഎല്‍എ എ കെ മണി, വിവിധ രാഷ്ടട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത സാമുദായിക, കര്‍ഷക സംഘടന, വ്യാപാര സംഘടനാ പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു. വനംവകുപ്പിന്റെയും പരിസ്ഥിതിവാദികളുടെയും ഉദ്യോഗസ്ഥ ലോബിയുടെയും തന്ത്രപരമായ നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ദേശീയപാത സംരക്ഷണ സമിതിയുടെ ആരോപിച്ചു. സര്‍ക്കാര്‍ യഥാര്‍ത്ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
What's Your Reaction?






