സംസ്ഥാന മാസ്റ്റേഴ്സ് കായികമേള ജനുവരി 3, 4 തീയതികളില്‍ നെടുങ്കണ്ടത്ത്
സംസ്ഥാന മാസ്റ്റേഴ്സ് കായികമേള ജനുവരി 3, 4 തീയതികളില്‍ നെടുങ്കണ്ടത്ത്
ഇടുക്കി: മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ജനുവരി 3, 4 തീയതികളില്‍ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ സംസ്ഥാന മാസ്റ്റേഴ്സ് കായികമേള നടത്തും. 14 ജില്ലകളില്‍നിന്നായി 1200വേറെ പുരുഷ-വനിതാ താരങ്ങള്‍ പങ്കെടുക്കും. 'ഇത്തിരി വ്യായാമം, ഒത്തിരി ആരോഗ്യം' എന്ന സന്ദേശവുമായി വ്യായാമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ ഉന്മൂലനം ചെയ്യുകയാണ് കായികമേളയുടെ ലക്ഷ്യം. 30 വയസുമുതല്‍ 90 വയസുവരെയുള്ളവര്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും. ഒളിമ്പിക്‌സിലുള്ള എല്ലാ കായികഇനങ്ങളും മേളയിലുമുണ്ടാകും. 30 വരെ എന്‍ട്രി നല്‍കാം. ഫോണ്‍: 9947514517. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി ആനിത്തോട്ടം, ജില്ലാ സെക്രട്ടറി രഞ്ജിത്ത് മാലിയില്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പാപ്പ കളപ്പുരയ്ക്കല്‍, ട്രഷറര്‍ ആന്റണി ജോസഫ്, ടി ഡി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

