അടിമാലി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യം
അടിമാലി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യം
ഇടുക്കി: അടിമാലിയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച സിവില്‍ സ്റ്റേഷന്റെ നിര്‍മാണ ജോലികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യം. സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ ഭൂമി കണ്ടെത്തുന്ന കാര്യങ്ങളിലടക്കം മുമ്പ് കൂടിയാലോചനകള്‍ നടന്നിരുന്നു. അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസ്, നാര്‍ക്കോട്ടിക് ഓഫീസ്, ഇഎസ്‌ഐ ഡിസ്‌പെന്‍സറി, മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ നിലവില്‍ വാടകകെട്ടിടങ്ങളിലാണ് സ്ഥാപിക്കുന്നത്. ഇവ ഒരു കെട്ടിടത്തിലാക്കുന്നതിനായാണ് സിവില്‍സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്. അടിമാലി ടൗണിലെത്തിയ ശേഷം ടൗണിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്താന്‍ ആളുകള്‍ പിന്നെയും പണം മുടക്കണം. സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായാല്‍ വാടകയിനത്തില്‍ നഷ്ടമാകുന്ന ഭീമന്‍ തുകയും സര്‍ക്കാരിന് ഒഴിവാക്കാം.
What's Your Reaction?

