രാജാക്കാട്ടെ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു: പ്രവര്‍ത്തനം ആരംഭിക്കുക വാടക കെട്ടിടത്തില്‍: പുതിയ മന്ദിര നിര്‍മാണം ഉടന്‍
രാജാക്കാട്ടെ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു: പ്രവര്‍ത്തനം ആരംഭിക്കുക വാടക കെട്ടിടത്തില്‍: പുതിയ മന്ദിര നിര്‍മാണം ഉടന്‍

ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരുപ്പിനുശേഷം രാജാക്കാട്ടെ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷന്‍ എം എം മണി എംഎല്‍എയുടെ ഇടപെടലില്‍ എന്‍ ആര്‍ സിറ്റിയിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെട്ടിം നിര്‍മിക്കാനായി പഞ്ചായത്ത് സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ എന്‍ ആര്‍ സിറ്റിയില്‍ പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന വാടക കെട്ടിടത്തിലായിരിക്കും ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ജില്ലയില്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കാട്ടു തീയും ഒപ്പം തന്നെ പുഴയിലും മറ്റുമായി മുങ്ങി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ്. ഈ മേഖലകളില്‍ ഏന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവടങ്ങളില്‍ നിന്നാണ് ഫയര്‍ ഫോഴ്‌സ് എത്തുന്നത്. ഇതിന് ഒരുമണിക്കൂറിലേറെ സമയമെടുക്കും. ഇത് വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജാക്കാട് കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. ചെറിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഫയര്‍ എന്‍ജിനും മറ്റ് വാഹനങ്ങളും നിര്‍ത്തിയിടുന്നതിനുള്ള സൗകര്യവും ഒപ്പം ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും നിലവിലുള്ള കെട്ടിടത്തിലുണ്ട്. ആവശ്യത്തിന് ജലലഭ്യതയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. കാലങ്ങളുടെ കാത്തിരുപ്പിനുശേഷം രാജാക്കാട്ടില്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.
What's Your Reaction?






