ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ എന്‍എസ്എസ് ക്യാമ്പ് തേര്‍ഡ്ക്യാമ്പില്‍ സമാപിച്ചു
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ എന്‍എസ്എസ് ക്യാമ്പ് തേര്‍ഡ്ക്യാമ്പില്‍ സമാപിച്ചു
ഇടുക്കി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഇടുക്കിയിലെ എന്‍എസ്എസ് ക്യാമ്പ് സമാപിച്ചു. തേര്‍ഡ്ക്യാമ്പ് ഗവ. എല്‍പി സ്‌കൂളിലെ സമാപനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനംചെയ്തു. സുകൃതം, ഡിജിറ്റല്‍ ലിറ്ററസി, വിജ്ഞാന കേരളം, വീകെയര്‍, സായന്തനം, ഉപജീവനം, ലഹരിവിരുദ്ധ ക്യാമ്പയിന്‍, മാലിന്യമുക്തം നവകേരളം, ബോധവല്‍ക്കരണം, പരിശീലന ക്ലാസുകള്‍, സംവാദം, കലാരൂപങ്ങളുടെ അവതരണം, തെരുവു നാടകം, ശ്രമദാനം എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ആന്‍സമ്മ മാത്യു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹന്‍, ഡോ. ഷംഷാദ് ഹുസൈന്‍, ബി സി അനില്‍കുമാര്‍, ഡോ. അബ്ദുള്ള ഷാ, എ എന്‍ ശ്രീദേവി, മുഹ്‌സിന് ആര്‍ എസ്, പ്രശാന്ത് ആര്‍, നാജിഹ് നൂര്‍, അപര്‍ണ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?