മൂന്നാറിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍
മൂന്നാറിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍
ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍ നിര്‍ദേശം നല്‍കി. പഞ്ചായത്തിലെ വിവിധ ഓഫീസുകളിലെ പ്രവര്‍ത്തന സമയത്തിനുശേഷം ചിലരുടെ നേതൃത്വത്തില്‍ മദ്യപാനമുള്‍പ്പെടെ നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ്, എന്‍ആര്‍ജി, ഹോമിയോ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളാണ് ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത്. നാളുകളായി നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായാണ് സന്ദര്‍ശക റജിസ്റ്റര്‍ കര്‍ശനമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍ പറഞ്ഞു.
What's Your Reaction?