കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശേരിയില്‍ നടത്തി

കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശേരിയില്‍ നടത്തി

Aug 20, 2026 - 17:20
 0
കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശേരിയില്‍ നടത്തി
This is the title of the web page

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശേരിയില്‍ നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ ദാരിദ്ര നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പുനരധിവാസ ദൗത്യങ്ങളിലും ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഉജ്ജ്വല സംരംഭമാണ്  ബഡ്‌സ് സ്ഥാപനങ്ങള്‍. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസം, തൊഴില്‍പരമായ ശാക്തീകരണം, ഉപജീവന പരിശീലനങ്ങള്‍, അതിലൂടെയുള്ള സാമൂഹിക പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയാണ് കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനം നടത്തിവരുന്നത്. ജില്ലയില്‍ നാല്  ബഡ്‌സ് സ്ഥാപനങ്ങളാണ് ഉള്ളത്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ്് വിനോദ് ജോസഫ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ ഡിഎംസി മണികണ്ഠന്‍ എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു,  കുടുംബശ്രീ ജില്ലാ മിഷന്‍ എഡിഎംസി പ്രവിത കെ പ്രഭാകരന്‍, ഡിപിഎം സൂര്യമോള്‍ സി എസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow