മുളകുവള്ളി- ഭൂമിയാംകുളം- ലക്ഷംകവല റോഡ് നിര്‍മാണം മുടങ്ങിയതില്‍ പ്രതിഷേധം
മുളകുവള്ളി- ഭൂമിയാംകുളം- ലക്ഷംകവല റോഡ് നിര്‍മാണം മുടങ്ങിയതില്‍ പ്രതിഷേധം
ഇടുക്കി: മുളകുവള്ളി- ഭൂമിയാംകുളം- ലക്ഷംകവല റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധവുമായി ഭൂമിയാംകുളം കേശവമുനി നിവാസികള്‍. തെരഞ്ഞെടുപ്പില്‍ റോഷി അഗസ്റ്റിന് വോട്ട് ചെയ്യില്ലെന്ന് അറിയിച്ച് ബോര്‍ഡും സ്ഥാപിച്ചു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിര്‍ത്തി. ഇതോടെ കാല്‍നടയാത്ര പോലും ദുഷ്‌കരമായതായും പ്രദേശവാസി കാഞ്ഞിരത്തിങ്കല്‍ ജെയിംസ് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ടുള്ള ചിലരുടെ നീക്കമാണിതെന്നും റോഷിയുടെ ഇടപെടലിലാണ് റോഡ് നിര്‍മാണം ആരംഭിച്ചതെന്നും കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ തടത്തില്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതാണ് ശരിയായ രാഷ്ട്രീയബോധം. കരാറുകാരന്‍ പിന്‍വാങ്ങിയതാണ് നിര്‍മാണം മുടങ്ങാന്‍ കാരണം. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്ന്, നിര്‍മാണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ടെന്നും എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
What's Your Reaction?