വൈദികർ വിശുദ്ധിയും നൈര്‍മല്യവും ഉള്ളവരായി ശോഭിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
വൈദികർ വിശുദ്ധിയും നൈര്‍മല്യവും ഉള്ളവരായി ശോഭിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ഇടുക്കി: വൈദികർ ഹൃദയ വിശുദ്ധിയും നൈര്‍മല്യവും ഉള്ളവരായി സമൂഹത്തില്‍ ശോഭിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ മൂറോന്‍ കൂദാശയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ എല്ലാ തരത്തിലും വളര്‍ത്താന്‍ സഹായിച്ചിട്ടുള്ളവരാണ് വൈദികർ. വര്‍ത്തമാന കാലഘട്ടത്തില്‍ അവരുടെ സേവനങ്ങള്‍ ഏറെ മഹത്വപൂര്‍ണമാകുന്നത് അവര്‍ ഹൃദയ വിശുദ്ധിയും ജീവിത നൈര്‍മല്യവും ഉള്ളവരായി മാറുമ്പോഴാണ്. ഇവര്‍ നല്‍കുന്ന ശുശ്രൂഷ വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പൊതുസമൂഹത്തിന്റെ നന്മയ്ക്കും വേണ്ടിയാണ്. അതുകൊണ്ട് അവരെ നന്ദിയോടെ ഓര്‍മിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും വിശ്വാസം മുഖത്തിന് കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വരുന്ന ഒരുവര്‍ഷം രൂപതയിലെ മുഴുവന്‍ പള്ളികളിലും കൂദാശകള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള വിശുദ്ധ തൈലമാണ് ഇന്ന് കൂദാശ ചെയ്യപ്പെട്ടത്. വികാരി ജനറല്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?