ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശകാരിച്ച അധ്യാപകനെ പിതാവ് മര്‍ദിച്ചു: സംഭവം കാമാക്ഷി പുഷ്പഗിരിയില്‍
ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശകാരിച്ച അധ്യാപകനെ പിതാവ് മര്‍ദിച്ചു: സംഭവം കാമാക്ഷി പുഷ്പഗിരിയില്‍
ഇടുക്കി: ഒന്നാം ക്ലാസുകാരനായ മകനെ വഴക്ക് പറഞ്ഞെന്നാരോപിച്ച് പിതാവ് അധ്യാപകനെ മര്‍ദിച്ചതായി പരാതി. കാമാക്ഷി പുഷ്പഗിരി കളരിക്കല്‍ ലിന്‍സ് ജോര്‍ജിനാണ് മര്‍ദനമേറ്റത്. പുഷ്പഗിരി മാക്കല്‍ ശരത് ശശിയും സുഹൃത്തും ചേര്‍ന്ന് ആക്രമണം നടത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മദ്യപിച്ചെത്തിയ ശരത്തും സുഹൃത്തും ലിന്‍സിനെ വീടിന് പുറത്തേയ്ക്ക് വിളിച്ചിറക്കുകയും ഭാര്യയുടെയും മക്കളുടെയും മുമ്പിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ലിന്‍സിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അധ്യാപകന്റെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ശരത്തിനും സുഹൃത്തിനുമെതിരെ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?