അതിര്‍ത്തി തര്‍ക്കം: കുമളിയില്‍ അയല്‍വാസിയായ സ്ത്രീയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച പ്രതി പിടിയില്‍
അതിര്‍ത്തി തര്‍ക്കം: കുമളിയില്‍ അയല്‍വാസിയായ സ്ത്രീയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച പ്രതി പിടിയില്‍
ഇടുക്കി: കുമളിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച പ്രതി പിടിയില്‍. കുന്നിക്കല്‍ സുര എന്നറിയപ്പെടുന്ന സുരേഷ് (47) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സുരേഷും അയല്‍വാസിയായ സ്ത്രീയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. സുരേഷ് ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും കൈയില്‍ കരുതിയിരുന്ന ചൂടുവെള്ളം ദേഹത്തൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കട്ടപ്പന ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കണ്ണന്‍, സലിം രാജ്, സിപിഓ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?