എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ കാമാക്ഷി പഞ്ചായത്തില്‍ പര്യടനം നടത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ കാമാക്ഷി പഞ്ചായത്തില്‍ പര്യടനം നടത്തി
ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ കാമാക്ഷി പഞ്ചായത്തില്‍ പര്യടനം നടത്തി. പഞ്ചായത്തിലെ 15 വാര്‍ഡുകളിലും സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിച്ചും ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പരിഹാരം കാണാന്‍ സാധിച്ചതും തുടര്‍ഭരണത്തിന്റെ ആവശ്യകതയും ഓര്‍മിപ്പിച്ചാണ് വോട്ട് അഭ്യര്‍ഥിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യന്‍, കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം ജോസ് കുഴിക്കണ്ടം, ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറിമാരായ രാരിച്ചന്‍ നിറണാക്കുന്നേല്‍, ഷിജോ തടത്തില്‍, കാമാക്ഷി മേഖല സെക്രട്ടറി എം ജെ ജോണ്‍, റെജി മുക്കാട്ട്, കെ ജെ ഷൈന്‍, ജോയി കുഴിപ്പള്ളില്‍,എം കെ അനീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?