ഉടുമ്പന്‍ചോലയില്‍ ഭൂവിഷയം തന്നെ പ്രധാന ചര്‍ച്ച: വാദ-പ്രതിവാദങ്ങളുമായി മുന്നണികള്‍
ഉടുമ്പന്‍ചോലയില്‍ ഭൂവിഷയം തന്നെ പ്രധാന ചര്‍ച്ച: വാദ-പ്രതിവാദങ്ങളുമായി മുന്നണികള്‍
ഇടുക്കി: തെരഞ്ഞെടുപ്പുകളില്‍ മുന്‍വര്‍ഷത്തെപ്പോലെ ഇത്തവണയും ഭൂവിഷയമാണ് ഉടുമ്പന്‍ചോലയിലെ പ്രധാന ചര്‍ച്ചാവിഷയം. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അവകാശപ്പെട്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ട് പ്രഖ്യാപനങ്ങളിലൂടെ എല്‍ഡിഎഫ് ജനങ്ങളെ കബളിപ്പിച്ചതായി യുഡിഎഫും എന്‍ഡിഎയും ആരോപിക്കുന്നു. കെട്ടിടങ്ങളുടെ ക്രമവല്‍കരണവും നിര്‍മാണ നിരോധനം നീക്കിയതും പട്ടയ വിതരണവുമെല്ലാം ഉടുമ്പന്‍ചോലയില്‍ വോട്ടായി മാറുമെന്നാണ് ഇടതുക്യാമ്പിന്റെ പ്രതീക്ഷ. ഭൂവിഷയങ്ങളില്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രന്‍ പറഞ്ഞു.
അതേസമയം ഭൂപതിവ് നിയമങ്ങളുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാതെ പ്രഖ്യാപനത്തിലൂടെ ജനത്തെ കബളിപ്പിക്കുക മാത്രമാണ് എല്‍ഡിഎഫ് ചെയ്തതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണു പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ജില്ലയിലെ ഭൂവിഷയങ്ങളില്‍ പരിഹാരം ഉണ്ടാകില്ലെന്നും നിലവിലെ അവകാശവാദങ്ങളെല്ലാം കര്‍ഷകവഞ്ചനയാണെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍ ആരോപിച്ചു.
What's Your Reaction?