ജില്ലാ അഗ്രോ ഇന്‍പുട്ട് ഡീലേഴ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നെടുങ്കണ്ടത്ത് ചേര്‍ന്നു  

ജില്ലാ അഗ്രോ ഇന്‍പുട്ട് ഡീലേഴ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നെടുങ്കണ്ടത്ത് ചേര്‍ന്നു  

Aug 16, 2026 - 17:16
 0
ജില്ലാ അഗ്രോ ഇന്‍പുട്ട് ഡീലേഴ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നെടുങ്കണ്ടത്ത് ചേര്‍ന്നു  
This is the title of the web page

ഇടുക്കി: ജില്ലാ അഗ്രോ ഇന്‍പുട്ട് ഡീലേഴ്സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നെടുങ്കണ്ടത്ത് നടത്തി. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനംചെയ്തു. യോഗത്തില്‍ മൈലാടുംപാറ ഐസിആര്‍ഐയിലെ ഡോ. അന്‍സാര്‍ അലി, കെവിവിഇഎസ് ഭാരവാഹികള്‍, മുതിര്‍ന്ന അംഗങ്ങള്‍, വിവിധ കമ്പനികളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവരെ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സി ഡി ശ്രീകുമാര്‍ അധ്യക്ഷനായി. കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ സുരേഷ്, നെടുങ്കണ്ടം കൃഷി ഓഫീസര്‍ പി വി ആദര്‍ശ്, അസോസിയേഷന്‍ മുന്‍ ഭാരവാഹികളായ സാബു സ്‌കറിയ, എസ് ബാബു, സണ്ണി ജോസഫ്, ഭാരവാഹികളായ ടി സുരേഷ്, ജോണി ബയോസോണ്‍, ജോജി മാത്യു, കെ വി ആന്റണി, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സിബി കിഴക്കേമുറി, സെക്രട്ടറിയായി റോളി എസ് വെട്ടൂര്‍, ട്രഷറാറായി മോന്‍സി ചെറിയാന്‍ എന്നിവരടങ്ങിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി എട്ടിലേറെ വളം കൃഷിമരുന്ന് കമ്പനികളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപാരികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow