കട്ടപ്പന ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം കത്തിക്കുന്നു: വിഷപ്പുക ശ്വസിച്ച് യാത്രക്കാരും നാട്ടുകാരും 

കട്ടപ്പന ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം കത്തിക്കുന്നു: വിഷപ്പുക ശ്വസിച്ച് യാത്രക്കാരും നാട്ടുകാരും 

Nov 15, 2026 - 15:05
 0
കട്ടപ്പന ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം കത്തിക്കുന്നു: വിഷപ്പുക ശ്വസിച്ച് യാത്രക്കാരും നാട്ടുകാരും 
This is the title of the web page

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വന്‍തോതില്‍ മാലിന്യം കത്തിക്കുന്നതായി പരാതി. ഇവിടെനിന്ന് ഉയരുന്ന പുക സഹകരണ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും സമീപത്തെ താമസക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭൂരിഭാഗം ദിവസങ്ങളിലും രാത്രികാലങ്ങളിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നത്. മാലിന്യം തള്ളരുതെന്നും കത്തിക്കരുതെന്നും നഗരസഭയുടെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് പരസ്യമായ നിയമലംഘനം. കനത്ത പുകയും ദുര്‍ഗന്ധവും ബസ് സ്റ്റാന്‍ഡിലെത്തുന്ന രാത്രികാല യാത്രികരെയും ബുദ്ധിമുട്ടിക്കുന്നു. സാമൂഹിക വിരുദ്ധര്‍ക്കെതിരെ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow