ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ചേര്‍ന്നു 

ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ചേര്‍ന്നു 

Jun 18, 2026 - 15:54
 0
ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം നെടുങ്കണ്ടം എല്‍ഐസി ഏജന്റ്സ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. സമ്മേളനത്തില്‍ പുതിയ ജില്ലാ ഭാരവാഹികളായി പി ടി സാംകുട്ടി (പ്രസിഡന്റ്), പി സലിം (ജനറല്‍ സെക്രട്ടറി), ലൈലാ രാജേഷ് (ട്രഷറര്‍) എന്നിവരടങ്ങിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ഐസി ഏജന്റുമാരെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ അധ്യക്ഷനായി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി എന്‍ രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ രക്ഷാധികാരി സി രാധാകൃഷ്ണന്‍, ഡിവിഷന്‍ പ്രസിഡന്റ് ജോസഫ് കുര്യന്‍, ബിജു ജോസഫ്, വി എ ശിവന്‍പിള്ള, സി പി കൃഷ്ണന്‍, ടോമി എം ജെയിംസ്, ആര്‍ കണ്ണന്‍, പി കാമരാജ്, വി എ ജോസഫ്, എല്‍ഐസി നെടുങ്കണ്ടം ബ്രാഞ്ച് മാനേജര്‍ ബി എച്ച് രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍നിന്നായി നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow