കാഞ്ചിയാറില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കാഞ്ചിയാറില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Mar 6, 2024 - 17:28
Jul 8, 2024 - 17:29
 0
കാഞ്ചിയാറില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പള്ളിക്കവലയില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. തൊപ്പിപ്പാള മറ്റപ്പള്ളിക്കവല കുമ്പളംകുഴിയില്‍ എബിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.30 ഓടെ കാഞ്ചിയാര്‍ സഹകരണ ബാങ്കിന് മുന്‍വശത്താണ് അപകടം. ബാങ്കിന്റെ എതിര്‍വശത്തേയ്ക്ക് ബുള്ളറ്റ് തിരിയുന്നതിനിടെ കട്ടപ്പന ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന എബിന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

What's Your Reaction?

like

dislike

love

funny

angry

sad

wow