എസ്എഫ്ഐ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
എസ്എഫ്ഐ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം എസ് ഗൗതം ഉദ്ഘാടനംചെയ്തു. സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പുമുടക്കിന് ആഹ്വാനംചെയ്തിരുന്നു. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന്റെ പരിസരത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിനുമുകളില്‍ കയറി കൊടി സ്ഥാപിച്ചു. ജില്ലാ കമ്മിറ്റിയംഗം ഒ പി റഗദ അധ്യക്ഷയായി. ഏരിയ സെക്രട്ടറി സിദ്ധാര്‍ഥ് സാജു, ജില്ലാ കമ്മിറ്റിയംഗം അനന്ദകൃഷ്ണന്‍, എം ദുര്‍ഗ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?